നടൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമായ റോഷാക്ക് തിയറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. റോഷാക്ക് സിനിമയുടെ പ്രമോഷനുമായി മാധ്യമങ്ങൾക്ക് മുമ്പിലേക്ക് എത്തിയ മമ്മൂട്ടിക്ക് നേരെ മാധ്യമപ്രവർത്തകർ മറ്റു പല ചോദ്യങ്ങളും ഉന്നയിച്ചു. അതിൽ പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്ന് ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് ആയിരുന്നു. അതിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ദുൽഖറിനെ നായകനാക്കി അമൽ നീരദിന്റെ സംവിധാനത്തിൽ ബിഗ് ബി പ്രീക്വൽ സീരീസ് വരുന്നുണ്ടോയെന്ന് ആയിരുന്നു ചോദ്യം. അമൽ നീരദ് അങ്ങനെ പറഞ്ഞോയെന്ന് ആയിരുന്നു ഈ ചോദ്യത്തിനുള്ള മമ്മൂട്ടിയുടെ മറുപടി. വാർത്തകൾ വരട്ടെ, വന്നാൽ സത്യം വന്നില്ലെങ്കിൽ നുണയാണെന്നും മമ്മൂട്ടി പറഞ്ഞു.അവതാരകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിൽ മമ്മൂട്ടി പ്രതികരിച്ചു. ആരുടെയും തൊഴിൽ നിഷേധിക്കരുതെന്നും എന്തിനാണ് അന്നം മുട്ടിക്കുന്നതെന്നും മമ്മൂട്ടി ചോദിച്ചു.
ഒക്ടോബർ ഏഴിന് റോഷാക്ക് തിയറ്ററുകളിലേക്ക് എത്തും. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രശാന്ത് നാരായണന്, ചമയം – റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.