കൈനിറയെ ചിത്രങ്ങളുമായി ഈ വർഷവും മമ്മൂട്ടി തിരക്കിലാണ്. അതിൽ ഇപ്പോൾ ഷൂട്ടിംഗ് നടന്ന കൊണ്ടിരിക്കുന്ന ചിത്രമാണ് റോഷാക്ക്. മറ്റുള്ള ചിത്രങ്ങളെ അപേക്ഷിച്ച് സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന റോഷാക്കിന് തുടക്കം മുതൽ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ലുക്കിൽ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
അടുത്തിടെ മമ്മൂട്ടി റോഷാക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഫോട്ടോഷൂട്ട് വീഡിയോ കണ്ടത്. നാലു മണിക്കൂറിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങളിലൂടെ വീണ്ടും മമ്മൂട്ടി.
View this post on Instagram
View this post on Instagram
ചിത്രത്തിൽ മമ്മൂട്ടി മുണ്ടും ഷർട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിസാം ബഷീർ ആണ് ചിത്രത്തിന്റെ സംവിധാനം. സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ രചന. ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭമാണ് റോഷാക്ക്. മിഥുൻ മുകുന്ദൻ ആണ് സംഗീതം. ആനന്ദ കൃഷ്ണൻ ആണ് ഛായാഗ്രഹണം.
View this post on Instagram