റിലീസ് ചെയ്ത് മൂന്നാം വാരത്തിലും പ്രദര്‍ശന വിജയം തുടര്‍ന്ന് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്ക്. 87 തീയറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. വമ്പന്‍ റിലീസുകള്‍ക്കിടയിലും റോഷാക്ക് മുന്നില്‍ തന്നെയാണ്. ലൂക്ക് ആന്റണിയേയും കൂട്ടരേയും കാണന്‍ പ്രേക്ഷകര്‍ തീയറ്ററുകളില്‍ ഒഴുകിയെത്തുന്നുണ്ട്. ഭീഷ്മപര്വ്വത്തിന് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി മെഗാ ഹിറ്റിലേക്ക് നീങ്ങുകയാണ്.
ഒക്ടോബര്‍ ഏഴിനായിരുന്നു റോഷാക്ക് പ്രദര്‍ശനത്തിനെത്തിയത്. ലൂക്ക് ആന്റണിയായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കെട്ട്യോളാണെന്റെ മാഖാല എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിര്‍മിച്ചത്. ജഗദീഷ്, ഷറഫുദ്ദീന്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കലാസംവിധാനം-ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-പ്രശാന്ത് നാരായണന്, ചമയം -റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, പിആര്‍ഒ -പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.