ലോക്ക് ഡൌൺ സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാൾ ആയിരുന്നു മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി. ഈ സമയത്ത് താരം പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാ മികച്ച പ്രതികരണമാണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചതും. കൊറോണ വ്യാപനം മൂലം ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ മമ്മൂക്ക സ്വായം ക്വാറന്റൈനിൽ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ താരം ഒരു കാര്യത്തിനും വീട്ടിൽ നിന്നും പുറത്ത് പോയിരുന്നില്ല. ഈ കാലം അത്രയും വീടിനുള്ളിൽ തന്നെയായിരുന്നു താരം തന്റെ സമയം ചിലവഴിച്ചത്. ലോക്ക്ഡൗൺ ഇളവുകൾ ഉണ്ടായപ്പോഴും ആളുകളെല്ലാം പുറത്തിറങ്ങാൻ തുടങ്ങിയപ്പോഴുമെല്ലാം മമ്മൂട്ടി വീട് വിട്ട് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.
ഇപ്പോഴിതാ നീണ്ട 275 ദിവസങ്ങൾക്ക് ശേഷം താരം തന്റെ ക്വാറന്റൈൻ അവസാനിപ്പിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. എംജി റോഡ് വഴി കണ്ടെയ്നർ റോഡിലൂടെ കലൂർ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം തന്റെ വാപ്പിച്ചി ഇത് വരെ വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല എന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനും പറഞ്ഞിരുന്നു. ഏതായാലും താരം തന്റെ ദീര്‍ഘനാളായുള്ള ക്വാറന്റൈൻ അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.