Categories: Celebrities

275 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു ആദ്യമായ് മമ്മൂക്ക വീടിന് പുറത്തിറങ്ങി!

ലോക്ക് ഡൌൺ സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാൾ ആയിരുന്നു മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി. ഈ സമയത്ത് താരം പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാ മികച്ച പ്രതികരണമാണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചതും. കൊറോണ വ്യാപനം മൂലം ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ മമ്മൂക്ക സ്വായം ക്വാറന്റൈനിൽ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ താരം ഒരു കാര്യത്തിനും വീട്ടിൽ നിന്നും പുറത്ത് പോയിരുന്നില്ല. ഈ കാലം അത്രയും വീടിനുള്ളിൽ തന്നെയായിരുന്നു താരം തന്റെ സമയം ചിലവഴിച്ചത്. ലോക്ക്ഡൗൺ ഇളവുകൾ ഉണ്ടായപ്പോഴും ആളുകളെല്ലാം പുറത്തിറങ്ങാൻ തുടങ്ങിയപ്പോഴുമെല്ലാം മമ്മൂട്ടി വീട് വിട്ട് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.

ഇപ്പോഴിതാ നീണ്ട 275 ദിവസങ്ങൾക്ക് ശേഷം താരം തന്റെ ക്വാറന്റൈൻ അവസാനിപ്പിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. എംജി റോഡ് വഴി കണ്ടെയ്‌നർ റോഡിലൂടെ കലൂർ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.  ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം തന്റെ വാപ്പിച്ചി ഇത് വരെ വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല എന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനും പറഞ്ഞിരുന്നു. ഏതായാലും താരം തന്റെ ദീര്ഘനാളായുള്ള ക്വാറന്റൈൻ അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

Editor

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago