Mammootty Wishes Success for Ente Ummante Peru and Tovino Thanks Him
ടോവിനോ തോമസിന്റെ ക്രിസ്തുമസ് റിലീസായി എത്താൻ ഒരുങ്ങുന്ന ജോസ് സെബാസ്റ്റ്യൻ ചിത്രം എന്റെ ഉമ്മാന്റെ പേരിന് വിജയാശംസകളുമായി മമ്മൂക്ക. ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്താണ് മമ്മൂക്ക വിജയാശംസകൾ നേർന്നത്. വിജയം നേർന്ന മമ്മൂക്കക്ക് ടോവിനോ നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ ഉമ്മയെ തേടിയെത്തുന്ന ഹമീദ് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ഉമ്മ ആയിഷയായി ഉർവശിയും എത്തുന്നു. 1 മില്യൺ ഡിജിറ്റൽ വ്യൂസ് പിന്നിട്ട ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് മനോഹരമായ ഒരു ചിത്രം തന്നെയാണ് ഉറപ്പ് തന്നിരിക്കുന്നത്. ദുൽഖറാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്.
പുതുമുഖം സായിപ്രിയ നായികയാകുന്ന ചിത്രത്തിൽ ഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. സംവിധായകൻ ജോസ് സെബാസ്റ്റ്യൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി.ആര്‍. സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയ്ക്ക് സംഗീതം പകരുന്നത് ഗോപിസുന്ദറാണ്, എഡിറ്റിങ് മഹേഷ് നാരായണന്‍, ആര്‍ട് സന്തോഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ആണ് ക്യാമറ. ക്രിസ്‌തുമസ് റിലീസായി ഡിസംബര്‍ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…