മമ്മൂക്കയുടെ ഏറ്റവും പുതിയ ഗെറ്റപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മാസങ്ങൾക്ക് ശേഷം ആണ് മമ്മൂട്ടി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്. അതും പുതിയ ഗെറ്റപ്പിൽ. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം സ്റ്റാർ ആയിരിക്കുകയാണ് ഭാര്യ സുൽഫത്തും.
മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്തും എത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍ അടക്കമുള്ള നിരവധി താരങ്ങൾ താരദമ്പതികളുടെ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
മികച്ച ആരാധക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം താടിയും മുടിയും നീട്ടിവളർത്തി പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിൽ ആണ് മമ്മൂട്ടിയും. അമൽ നീരദ് ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇതെന്നും കേൾക്കുന്നു. എന്നാൽ ബിഗ് ബിയുടെ രണ്ടാം ഭാഗം അല്ല ഇതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.