മമ്മൂക്കയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മപർവ്വം നാളെ തീയറ്ററുകളിൽ എത്തുകയാണ്. ബിഗ് ബിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമെന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും ചിത്രത്തെ ഉറ്റുനോക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും ട്രെയ്ലറുമെല്ലാം തന്നെ ഇതിനകം സൂപ്പർഹിറ്റായി തീർന്നു. ചിത്രത്തിന് അഭൂതപൂർവമായ ബുക്കിങ്ങാണ് പ്രധാന ലൊക്കേഷനുകളിൽ എല്ലാം തന്നെ കാണുവാൻ സാധിക്കുന്നത്. നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ചിത്രത്തിന് ലഭിക്കുന്ന ബുക്കിങ്ങ് ഏറെ പ്രതീക്ഷ പകരുന്നതാണ്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. വന്‍ താരനിരയാണ് ഭീഷ്മപര്‍വ്വത്തില്‍ അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന് ശ്യാം സംഗീതം ഒരുക്കുന്നു. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്.ജെ. മുരുകന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മ പര്‍വത്തിനായി വീണ്ടും ഒന്നിക്കുന്നത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.