ഇത് പെരുന്നാൾ കാലമാണ്. ആഘോഷങ്ങളുടെ കാലം. അത് കൊണ്ട് തന്നെ പെരുന്നാളിനായി നിരവധി സിനിമകളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഈ പെരുന്നാളിന് വിരുന്നൊരുക്കാൻ രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. പ്രഖ്യാപന കാലം മുതൽ പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഉണ്ട. ഈ ചിത്രത്തിൽ മമ്മൂട്ടി പോലീസുകാരനായാണ് എത്തുന്നതും.
പെരുന്നാളിന് പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ജൂണ്‍ 14നേക്ക് റീലീസ് മാറ്റിവച്ചിരുന്നു. ഈ മമ്മൂട്ടി ചിത്രത്തിനൊപ്പം മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന മറ്റൊരു സിനിമയും അതേ ദിവസം തീയേറ്ററുകളിലെത്തുമെന്ന കൗതുകവുമുണ്ട്.പ്രിന്‍സ് അവറാച്ചന് സംവിധാനം ചെയ്യുന്ന ‘ഇക്കയുടെ ശകട’മാണ് മറ്റൊരു ചിത്രം. ഒരേ ദിവസം രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ് പ്രദർശനത്തിനായി യെത്തുന്നത്.