എം പദ്മകുമാർ ഒരുക്കിയ ജോജു ജോർജ് ചിത്രം ജോസഫ് മലയാളി പ്രേക്ഷകർ എല്ലാം ഏറ്റെടുത്ത് വിജയിപ്പിച്ച ഒരു മനോഹര ചിത്രമാണ്. ചിത്രത്തിന്റെ 125-ആം ദിനാഘോഷം ഇന്നലെ കൊച്ചി IMA ഹാളിൽ വെച്ച് നടന്നു. മമ്മൂക്ക, ചാക്കോച്ചൻ, രമേഷ് പിഷാരടി എന്നിങ്ങനെ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ വിജയത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.
വിജയങ്ങളെല്ലാം ചെറുതാകുന്ന കാലത്താണ് ഈ വലിയ വിജയമുണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതൊരു ചെറിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ വലിയ വലിയ ചിത്രത്തിന്റെ വലിയ വിജയമെന്നോ പറയേണ്ട കാര്യമില്ല. സിനിമ ചെറുതും വലുതുമൊന്നുമില്ല, നല്ലതും ചീത്തയും മാത്രമേ ഉള്ളൂ. എല്ലാ സിനിമയ്ക്കും ഒരേ ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സിനിമയ്ക്കെല്ലാം ഒരേ വിലയാണ്. തീർച്ചയായും ഈ സിനിമ ഒരു നല്ല സിനിമയായതുകൊണ്ടും അതിന് മേന്മയുള്ളതുകൊണ്ടുമാണ് വിജയിച്ചത്. ജോജും സഹതാരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മ്യൂസിക് ശ്രദ്ധിക്കപ്പെട്ടു. വേറിട്ടൊരു കഥയായിരുന്നു. ഇങ്ങനെ എല്ലാം നന്നാകുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…