മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് വിശ്വനാഥ് സംവിദാനം ചെയ്യുന്ന സിനിമ ഉടൻ വരുന്നു. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന് ‘വൺ’ എന്നാണ് പേരുനൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടുന്നതാണ്.
രാജ്മോഹൻ ഉണ്ണിത്താൻ ഒരു അഭിമുഖത്തിലാണ് ചിത്രത്തിനെ പറ്റിയുള്ള സൂചനകൾ പുറത്തുവിട്ടത്. ചിത്രത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായി താനും എത്തുന്നുവെന്നാണ് രാജ്മോഹൻ പറഞ്ഞത്. ജീവിതത്തിലും രാഷ്ട്രീയക്കാരനായ രാജ്മോഹൻ ഇതിനോടകം ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബല്‍റാം വെര്‍സസ് താരാദാസ് എന്ന ചിത്രത്തിലും രാജ്മോഹൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.