പാഷാണം ഷാജി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് കരിങ്കണ്ണന്‍. പപ്പന് നരിപ്പറ്റ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രയ്ലർ മമ്മൂട്ടി പുറത്തിറക്കി
നാട്ടുമ്പുറങ്ങളില്‍ കരിനാക്കുകാരനും കരിങ്കണ്ണന്മാരുമൊക്കെയുണ്ട്. ഇവരുടെ സാന്നിദ്ധ്യവും പ്രവൃത്തികളും മൂലം നാട്ടുകാര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിജയരാഘവന്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്, നസീര്‍സംക്രാന്തി, കെ.ആര്. വിജയ, അഞ്ജലി, പ്രിയങ്ക എന്നിവരും പ്രധാന താരങ്ങളാണ്. റോഷ്നി നായികയാകുന്നു.സതീഷ് ബാബുവിന്റേതാണ് തിരക്കഥ. ശ്രീകോവില്‍ കടത്തനാടന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു.