ഓരോ ഇടവേളകളില്‍ പുതിയ ഗെറ്റപ്പിലെത്തി ആരാധകരെ ഞെട്ടിക്കാറുണ്ട് നടന് മമ്മൂട്ടി. അവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും കിടിലന്‍ ഗെറ്റപ്പിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. മുടി നീട്ടി വളര്‍ത്തി ജീന്‍സും ടി ഷര്ട്ടുമണിഞ്ഞെത്തിയാണ് ഇത്തവണ താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഓഗസ്റ്റ് 6നാണ് മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ അന്‍പതു വര്‍ഷം പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടി അഭ്യര്‍ഥിച്ചിരുന്നു. പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്നാണ് മമ്മൂട്ടി മന്ത്രിയെ അറിയിച്ചത്. പരിപാടി തീരുമാനിച്ചത് അറിയിക്കാന്‍ വിളിച്ചപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം മന്ത്രി സജി ചെറിയാനെ അറിയിച്ചത്.
അതേ സമയം മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ബിജെപി നേതാക്കള്‍ ആദരിച്ചിരുന്നു. രാഷ്ട്രീയസാംസ്കാരിക രംഗത്തുള്ളവര്‍ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കോവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ട എന്ന മാതൃകാ നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്.