തെലുങ്കില്‍ വീണ്ടും തിളങ്ങാൻ ഒരുങ്ങി മമ്മൂട്ടി. തെലുങ്കു യുവതാരം അഖില്‍ അക്കിനേനിയും മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്രക്ക് ശേഷം ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇത്. ചിത്രത്തിൽ ഒരു പട്ടാളക്കാരനെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.ആക്ഷൻ രംഗങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രമാണ് ഇതൊന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ഷൂട്ടിങ്ങിനായി മമ്മൂട്ടി യൂറോപ്പിലേക്ക് പോകും.
സുരേന്ദ്ര റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ യൂറോപ്പിലെ ചിത്രീകരണം നവംബര്‍ 2 വരെയാണ് നടക്കുന്നത്. ചിത്രത്തിൻറെ ആദ്യഘട്ട ഷൂട്ടിംഗ് ചിത്രീകരിച്ചത് ഹൈദരാബാദിലായിരുന്നു. കാശ്മീര്‍, ഡല്‍ഹി എന്നിവടങ്ങളിലും ചിത്രീകരണം നടക്കും. മാത്രമല്ല പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി റെക്കോഡ് പ്രതിഫലമാണ് സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് .മലയാളത്തിൽ മമ്മൂട്ടിയുടെ പുറത്തിറങ്ങുന്ന പുതിയ ചിത്രം പുഴുവാണ്, ചിത്രത്തിൽ മമ്മൂട്ടിയും പാർവതിയും ആണ് പ്രധാനകഥാപാത്രമായി എത്തുന്നത്.
നവാഗതയായ റത്തീനയാണ് ചിത്രത്തിന്റെ സംവിധായിക. മലയാളത്തിലും അന്യഭാഷകളിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ മമ്മൂട്ടിക്ക് അവസരം ലഭിച്ചിട്ടുണ്ട് .എല്ലാ ചിത്രങ്ങളിലും അഭിനയമികവ് മമ്മൂട്ടി പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്.