‘വല്ല പീഡനത്തിനും ഇരയായാല്‍ എന്നെ കുറ്റം പറയരുത്’, വിവാദമായി മമ്മൂട്ടിയുടെ ഫോട്ടോയെക്കുറിച്ചുള്ള ആരാധികയുടെ കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയെക്കുറിച്ച് ആരാധികയെഴുതിയ കുറിപ്പ്. കഴിഞ്ഞ ദിവസം പുറത്തു വന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പാണ് വിവാദമായത്. മമ്മൂക്ക വല്ല പീഡനത്തിനും തന്നെ ഇരയായാല്‍ തന്നെ കുറ്റം പറയരുത് എന്ന ആരാധികയുടെ വാചകമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഒരു സ്ത്രീ എന്ന നിലക്ക് അത്തരം വാചകങ്ങള്‍ ഒരിക്കലും പറയരുതായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

 

ആരാധികയുടെ കുറിപ്പ് ഇങ്ങനെ

‘ഇങ്ങേരുടെ വീട്ടിലെ മതിലിന്റെ പൊക്കം ഒരുപാട് കൂടുതല്‍ ആണോ ആവോ. അല്ല പൊക്കം എത്ര എന്നൊരു ഊഹം ഉണ്ടേല്‍ മതില്‍ ചാടാന്‍ എളുപ്പമായിരുന്നു. അല്ല ഇങ്ങേരുടെ വീട്ടില്‍ പട്ടിയുണ്ടാകുമോ. അല്ല കഷ്ടപ്പെട്ട് മതില് ചാടിയിട്ട് പട്ടിയുടെ കടിയും കൊണ്ട് വന്നിട്ട് കാര്യമില്ലലോ, അല്ലെ ഇങ്ങേരു ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍ മനുഷ്യന്‍ മതില്‍ ചാടാതെയിരിക്കുന്നത് എങ്ങനെയാണ്. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇയ്യാള്‍ വല്ല പീഡനത്തിന് ഇരയായാല്‍ എന്നെ കുറ്റം പറയരുത്, ഇമ്മാതിരി പ്രലോഭിപ്പിച്ചാല്‍ ആരായാലും ഒന്ന് പീഡിപ്പിച്ചു പോകും പുല്ല്.”

അതേ സമയം പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്ത് വന്നതോടെ പീഡനം എന്നുള്ള വാക്ക് മാറ്റി സ്‌നേഹ ബന്ധം എന്നാക്കി. താന്‍ പീഡനം എന്ന് എഴുതിയതില്‍ എന്താണ് തെറ്റെന്നു ചോദിച്ചു യുവതി മറ്റൊരു കുറിപ്പും പങ്കു വച്ചു. ആ കുറിപ്പ് ഇങ്ങനെ ”പീഡനം എന്ന് കേട്ട ഉടനെ സെക്സ് ചിന്തിച്ചു കൂട്ടിയിട്ട് എന്തിനാവോ എന്റെ മണ്ടക്ക് കയറുന്നത്. പീഡനം എന്നാല്‍ ഉപദ്രവിക്കുക എന്നാണ് അര്‍ത്ഥം. അതായത് ഞാന്‍ അല്ലെങ്കില്‍ മറ്റൊരു ആള്‍ ഒന്ന് ദേഷ്യം പിടിച്ചു സംസാരിച്ചത് മറ്റൊരാള്‍ക്ക മാനസിക വിഷമം ഉണ്ടായെങ്കില്‍ അതും മാനസിക പീഡനം ആണ്. മമ്മൂക്കയെ കണ്ടപ്പോള്‍ എനിക്ക് ഒരു കടി കൊടുക്കാന്‍ തോന്നിയാല്‍ അതും പീഡനം ആണ്.

 

അല്ലാതെ ഇഷ്ടം ഇല്ലാതെ ചെയ്യുന്ന സെക്സ് മാത്രമല്ല പീഡനം. കുറെ പേരുണ്ട് എന്ത് കേട്ടാലും സെക്സ് മാത്രം തലയില്‍ വരുന്നവര്‍. എനിക്ക് മമ്മൂട്ടി എന്ന വ്യക്തിയോട് കടുത്ത ആരാധനയാണ്. അതുകൊണ്ട് തന്നെ അയാളുടെ ഓരോ ലുക്കും എന്നെ പ്രലോഭിപ്പിക്കാറുമുണ്ട്. അത് ഏത് അര്‍ത്ഥത്തില്‍ എന്നത് എന്റെ കാര്യമാണ്. പിന്നെ പെണ്ണിനെ പറഞ്ഞാല്‍ എന്താകും എന്നു തുള്ളുന്ന എത്രയെണ്ണം ഇവിടുത്തെ പീഡനകൊലപാതകങ്ങള്‍ പോലെ ഉള്ളവയ്ക്ക് പ്രതികരിച്ചു. ആദ്യം പോയി അതിനൊക്കെ തീരുമാനം ഉണ്ടാക്കാന്‍ നോക്ക് എന്നിട്ട് പോരെ ഇക്കായെ സംരക്ഷിക്കാന്‍ നടക്കാന്‍. പ്രൊഫൈലും പൂട്ടി അണ്ണാക്കില്‍ വച്ചു വാക്കിന്റെ അര്‍ത്ഥം ചികഞ്ഞു വരുന്നു. എവിടുന്നുള്ള തള്ള് കമന്റുകള്‍ ആണ് അതെന്നു അറിയാത്തത് കൊണ്ടല്ല. എനിക്ക് മനസില്ല ആ കമന്റുകള്‍ക് റിപ്ലെ തരാന്‍. എന്താ സാമൂഹിക പ്രതികരണം ഹോ നമിച്ചു.

 

പക്ഷെ എന്തേലും കാരണത്താല്‍ ആ പോസ്റ്റ് മമ്മൂക്ക കാണാന്‍ ഇടയായാല്‍ നിങ്ങളുടെ മനസില്‍ അത് അത്രയും മോശം വര്‍ത്തമാനം നിങ്ങളെ കുറിച്ച് പറഞ്ഞു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ മാത്രം ഞാന്‍ ഇക്കായോട് മാപ്പ് ചോദിക്കുന്നു. സമൂഹത്തില്‍ വലിയ ദോഷം ആണ് എന്നൊക്കെ ആരൊക്കെയോ പറഞ്ഞത് കൊണ്ട് ആ വാക്ക് ഞാന്‍ എഡിറ്റ് ചെയ്തു മാറ്റിയിട്ടുണ്ട്.”

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago