മലയാളികളുടെ പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്ത മോഹന്‍ദാസ്. രണ്ടുതവണ ക്യാന്‍സര്‍ തന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിട്ടും വീണ്ടും അതിനെ അതിജീവിച്ച് അഭിനയരംഗത്തേക്ക് കടന്നുവന്ന മംമ്തക്കു ആരാധകര്‍ നിരവധിയാണ്. 2011 ലാണ് ബാല്യകാല സുഹൃത്തും ബഹ്റനില്‍ ബിസിനസുകാരനുമായ പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്യുന്നത്. ആ വിവാഹ ബന്ധത്തിന് ഒരുവര്‍ഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ പെയിന്റിങ്ങും കുക്കിംഗും ഒക്കെ ആയിട്ടാണ് താരം സമയം ചിലവഴിക്കുന്നത്. ഇപ്പോള്‍ താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലാണ്.
ഇപ്പോഴിതാ മംമ്തയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അസ്റ്റന്‍ മാര്ട്ടിന് കാറിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്ക് വച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. അവിനാശ് ദാസ് ആണ് ഫോട്ടോകളെടുത്തത്.
‘ഇത് പറക്കാനുള്ള സമയമാണ്, മരിക്കാന്‍ സമയമില്ല, ഉയര്‍ന്ന് നില്‍ക്കാനും എഴുന്നേല്‍ക്കാനുമുള്ള സമയമാണ്” എന്നിങ്ങനെയാണ് മമ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മംമ്ത ഒരു പോര്‍ഷെ 911 കരേര എസ് കാര്‍ വാങ്ങിയത്. കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിക്കാന്‍ എത്തിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വൈറലായിരുന്നു.