യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടി മംമ്ത മോഹന്‍ദാസ്. മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ആശ ശരത്ത് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും യുഎഇ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായ മറ്റുള്ളവര്‍. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്. നേരത്തേ മുന്‍നിര ബിസിനസ് പ്രമുഖര്‍ക്കും വിദഗ്ധര്‍ക്കും പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് യുഎഇ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.