നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബൈക്കോടിച്ച് നടി മംമ്ത. ഹാര്‍ലി ഡേവിസണ്‍ ബൈക്കിലാണ് മമതയുടെ ഈ റൈഡ് എന്നതാണ് ഇതിനെ സ്‌പെഷ്യലാക്കുന്ന മറ്റൊരു കാര്യം. പതിനഞ്ചു വര്‍ഷത്തിന് ശേഷമാണു താന്‍ ബൈക്ക് റൈഡിങ് നടത്തുന്നത് എന്നും ഇപ്പോഴും ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ല എന്നത് അത്ഭുതകരമായ കാര്യമാണെന്നും മമത കുറിക്കുന്നു.
മമത മോഹന്‍ദാസ് തന്നെയാണ് ബൈക്കോടിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചത്. സിനിമാ താരമായതിനു ശേഷം നഷ്ടപെട്ട ഒന്നാണ് പബ്ലിക് ആയി ബൈക്കില്‍ കറങ്ങുക എന്നതെന്നും മമത പറഞ്ഞു. തന്റെ ബാംഗ്ലൂര്‍ ദിനങ്ങള്‍ ആണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്നതെന്നും ഈ നടി വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിച്ചു.
ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോട്സ്റ്റര്‍ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ബൈക്കിന് 96 എന്‍എം ടോര്‍ക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.
ഹരിഹരന്‍ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മമത മോഹന്‍ദാസ് അഭിനയിച്ചു അവസാനം റിലീസ് ചെയ്തത് ഫോറന്‍സിക് ആണ്. ഒട്ടേറെ ചിത്രങ്ങളാണ് മമത അഭിനയിച്ചു ഇനി പുറത്തു വരാനുള്ളത്. കുറെയേറെ വമ്പന്‍ ചിത്രങ്ങളുടെ ഭാഗമായും മമത എത്താനൊരുങ്ങുകയാണ്. ലാല്‍ ബാഗ്, രാമ സേതു, ബിലാല്‍, മ്യാവു , ഭ്രമം, ജൂതന്‍, അപ്പോസ്തലന്‍, അണ്‍ലോക്ക് എന്നിവയാണ് മമതയുടെ ഇനി വരാനുള്ള മലയാളം ചിത്രങ്ങള്‍. ഇത് കൂടാതെ ഊമെയ് മിഴികള്‍, എനിമി എന്നീ തമിഴ് ചിത്രങ്ങളിലും മമത അഭിനയിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…