സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ ഒരു ജോലിയുമില്ലാത്തവരാണെന്ന് നടി മംമ്ത മോഹൻദാസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മംമ്ത മോഹൻദാസ് ഇങ്ങനെ പറഞ്ഞത്. മോശം കമന്റിടുന്നവർ എന്തിനാണ് തന്നെ ഫോളോ ചെയ്യുന്നതെന്നും മംമ്ത ചോദിക്കുന്നു.നല്ല കമന്റിടുന്നവർ നല്ല ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇങ്ങനെയുള്ളവർ തന്നെ ഫോളോ ചെയ്യാറില്ലെന്നും മംമ്ത പറയുന്നു.
രാവിലെ എഴുന്നേറ്റ് റീൽ ഇടുന്നതു പോലെയല്ല തന്റെ ജീവിതം. ക്യാമറയുടെ മുമ്പില്‍ ചെന്ന് നില്‍ക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒരാള്‍ പുറത്ത് കാണിക്കുന്ന ജീവിതവും അവരുടെ വ്യക്തിപരമായ ജിവിതവും തമ്മില്‍ നല്ല വ്യത്യാസമുണ്ടാകുമെന്നും ഇതൊന്നും മനസിലാക്കാതെ പ്രതികരിക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളതെന്നും മമ്ത മോഹന്‍ദാസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം എല്ലാവരും വിചാരിക്കുന്നത് അവര്‍ രാജാവാണെന്നാണ്. ഇവര്‍ക്ക് വേറെ ജോലിയൊന്നും കാണില്ല. സോഷ്യല്‍ മീഡിയയിലെ പകുതിയലധികം പേരും ഹേറ്റേഴ്സാണ്. ഹേറ്റ് കമന്റ് ഇടുന്ന കുറേ ആളുകള്‍ തന്നെ ഫോളോ ചെയ്യുന്നുണ്ട്. എന്തിനാണ് ഇവര്‍ ഫോളോ ചെയ്യുന്നത്. കുറേ നല്ല കമന്റ്സ് എഴുതുന്ന ആളുകള്‍ ഫോളോയും ചെയ്യുന്നില്ല. അത് താന്‍ ചെക്ക് ചെയ്തിട്ടുണ്ടെന്നും മമ്ത മോഹന്‍ദാസ് പറയുന്നു. ഒരു നല്ല കമന്റ് വായിക്കുമ്പോള്‍ സ്വാഭിവകമായും അവരുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് ചെക്ക് ചെയ്യും. അവര്‍ എംഡിയോ നല്ല ജോലിയുള്ളവരോ ആയിരിക്കും. അവര്‍ പൊതുബോധത്തില്‍ നീങ്ങുന്നവരല്ല, അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവുമെന്നും മംമ്ത പറയുന്നു.