ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രൊദ്ദത്തൂർ എന്ന സ്ഥലത്താണ് സംഭവം. കക്ഷൻ റെക്കോർഡുകൾ മാറ്റി മറിച്ച് മുന്നേറുന്ന അവഞ്ചേഴ്സ് ഇനിഫിനിറ്റി വാർ കണ്ടുകൊണ്ടിരുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെദ്ദപാസുപുല ബാഷ എന്ന 43 വയസ്സുള്ള വ്യക്തിയാണ് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. സിനിമ തീർന്നിട്ടും സീറ്റിൽ നിന്നും എഴുന്നേൽക്കാതിരുന്ന ഭാഷയുടെ 3D ഗ്ലാസ് എടുത്തുമാറ്റിയപ്പോഴാണ് അദ്ദേഹം മരിച്ച വിവരം തീയറ്റർ തിരിച്ചറിഞ്ഞത്. കെട്ടിട നിർമാണ തൊഴിലാളിയായ ഭാഷ ഇന്നലെ ലോക തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായാണ് തീയറ്ററിൽ എത്തിയത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.