മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി അടുത്ത ചിത്രവുമായി എത്തുന്നു.പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.ഡേവിഡ് കാച്ചപ്പിള്ളിയും റെജിമോനും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്.മനമറിയുന്നോള് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സച്ചിൻ രാജും ചേർന്നാണ്.ജ്യോതിഷ് ടി കാസിയാണ് വരികൾ രചിച്ചത്.ടോവിനോ തോമസ് ആണ് ഗാനം പുറത്ത് വിട്ടത്. ഗാനം കാണാം