അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം നിർവഹിക്കുന്ന മേരാ നാം ഷാജിയിലെ ‘മനസ്സുക്കുള്ള’ എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസാണ് ഗാനം പ്രേക്ഷകർക്കായി സമ്മാനിച്ചത്. ആസിഫ് അലിയും നിഖില വിമലും ഒന്നിക്കുന്ന ഈ കളർഫുൾ റൊമാന്റിക് സോങ്ങ് ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. എമിൽ മുഹമ്മദാണ് സംഗീതം. സന്തോഷ് വർമ്മയുടേതാണ് വരികൾ. മുൻ ചിത്രങ്ങൾ പോലെ തന്നെ നാദിർഷയിൽ നിന്നും പ്രേക്ഷകർക്ക് ലഭിക്കുന്ന ഒരു കളർഫുൾ എന്റർടൈനർ തന്നെയായിരിക്കും ഈ ചിത്രമെന്ന് ടീസറും ഇപ്പോൾ ഈ ഗാനവും ഉറപ്പ് തരുന്നു.