വിനയന് സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് നടന് മണിക്കുട്ടന് ആദ്യമായി അഭിനയിക്കുന്നത്. അമ്മയുടേയും മകന്റേയും കഥ പറഞ്ഞ ചിത്രത്തില്‍ മണിക്കുട്ടന്റെ അമ്മയായി അഭിനയിച്ചത് ലക്ഷ്മി ഗോപാലസ്വാമിയാണ്. ഇപ്പോഴിതാ, ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മണിക്കുട്ടന്.
ചിത്രങ്ങള്‍ക്കൊപ്പം മണിക്കുട്ടന് കുറിച്ചതിങ്ങനെ, ‘ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം’. ‘അമ്മ’ സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.