സോഷ്യൽ മീഡിയയിൽ വൈറലായി നടൻ മണിക്കുട്ടന്റെ ഫോട്ടോഷൂട്ട്. ഫോട്ടോകളിൽ മണിക്കുട്ടന് ഒപ്പം ഒരു പാമ്പ് കൂടിയുള്ളതാണ് ചിത്രങ്ങൾ ഇത്ര പെട്ടെന്ന് വൈറലാകാൻ കാരണമായത്. പ്രശസ്ത ഫോട്ടോഗ്രാഫർ രതീഷ് അമ്പാടിയാണ് പാമ്പിനൊപ്പമുള്ള മണിക്കുട്ടന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിരിക്കുന്നത്. രസകരമായ അടിക്കുറിപ്പുകളോടു കൂടിയാണ് ചിത്രങ്ങളും വീഡിയോകളും താരം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്. ആദിശക്തി ആയുർവേദ വില്ലേജിൽ വെച്ച് ആയിരുന്നു വീഡിയോ ഷൂട്ടും ഫോട്ടോഷൂട്ടും.
ഇലിയാന എന്നു പേരുള്ള ഈ ബോൾ പൈതൻ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഷാജിയുടെ വളർത്തുമൃഗമാണ്. അദ്ദേഹവുമായുള്ള മണിക്കുട്ടന്റെ സൗഹൃദമാണ് ഈയൊരു ഫോട്ടോഷൂട്ടിലേക്ക് എത്തിച്ചത്. ഇതിനു മുമ്പ് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇലിയാന. അതുകൊണ്ടു തന്നെ ക്യാമറയും ലൈറ്റും ഇലിയാനയ്ക്ക് ഒരു പുത്തൻ അനുഭവം അല്ലായിരുന്നു.
മറ്റ് മൃഗങ്ങളെ പോലെയല്ലെ പാമ്പെന്നും അത് നമ്മളുമായി ഇണങ്ങാൻ സമയമെടുക്കുമെന്നും മണിക്കുട്ടൻ പറയുന്നു. ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് പാമ്പിന്റെ ഉടമയായ ഗിരീഷിന്റേത് ആയിരുന്നെന്നും മണിക്കുട്ടൻ പറഞ്ഞു. ഈയൊരു ഫോട്ടോഷൂട്ടിനു വേണ്ടി ആദ്യം ഗിരീഷിന്റെ വീട്ടിൽ പോയി ഇലിയാനയുമായി കൂടുതൽ ഇടപഴകാൻ ശ്രമിച്ചെന്നും മൂന്നുദിവസം കൊണ്ട് ഇലിയാന താനുമായി ഇണങ്ങിയെന്നും ഇത് നല്ലൊരു അനുഭവമായിരുന്നെന്നും മണിക്കുട്ടൻ പറഞ്ഞു. ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് മേക് ഓവർലീസ് മേക്കപ്പ് ആയിരുന്നു. ഹെയർ സ്റ്റൈലിസ്റ്റ് ഗോപൻ വൈറ്റ് മാജിക് ആയിരുന്നു. ടാറ്റൂസ് എം ജെയാണ് ടാറ്റൂ ചെയ്തത്.
View this post on Instagram
View this post on Instagram