നടന്‍ മമ്മൂട്ടിയെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു.മമ്മൂട്ടി വളരെ പരുക്കന്‍ സ്വഭാവമുള്ള ആളാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ അദ്ദേഹം ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണെന്ന് മണിയന്‍പിള്ള പറയുന്നു. മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ ഇത്രയും ശുദ്ധനായ നല്ലൊരു മനുഷ്യന്‍ വേറെയില്ല. അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അിയന്‍മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്‌നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരമില്ല.
മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാന്‍ പറ്റുന്ന രണ്ട് പേരെ ഉള്ളു. ഒന്ന് താനും മറ്റൊന്ന് കുഞ്ചനുമാണെന്നും മണിയന്‍പിള്ള രാജു പറയുന്നു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയോടുള്ള സൗഹൃദത്തെ കുറിച്ച് മണിയന്‍പിള്ള രാജു തുറന്നു പറഞ്ഞത്.
ഷൂട്ടിംഗ് സമയത്ത് താരങ്ങളുടെ റൂമുകളില്‍ വലിയ പണക്കാരും നിര്‍മാതാക്കളും ദിവ്യന്മാരുമൊക്കെ ഇരുന്ന് ചര്‍ച്ചയായിരിക്കും. എന്നാല്‍ മമ്മൂട്ടി എന്ന് പറഞ്ഞ ആളുടെ മുറിയില്‍ അന്നും ഇന്നും മമ്മൂട്ടി മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകള്‍ അതിനുള്ളില്‍ വെച്ച് കാണും. മണിയന്‍പിള്ള രാജു പറയുന്നു. ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മമ്മൂട്ടി യൂറോപ്പിലാണ്. ഹംഗറിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…