മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലെ ഒരുപോലെ തിളങ്ങുന്ന താരത്തിന് മികച്ച ആരാധക പിന്തുണയും ഉണ്ട്. സിനിമയിൽ ആണെങ്കിലും സീരിയലുകളിൽ ആണെങ്കിലും തനിക് ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിവ് ഉണ്ട്. എന്നാൽ നിരത്തിന്റെയും ശരീരത്തിന്റെയും പേരിൽ പലപ്പോഴും താൻ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറയുകയാണ് മഞ്ജു. അടുത്തിന്റെ നടന്ന ഒരു അഭിമുഖത്തിൽ ആണ് മഞ്ജു ഈ കാര്യം വ്യക്തമാക്കിയത്.നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സിനിമയിൽ നിന്നോ സീരിയലുകളിൽ നിന്നോ എന്തെങ്കിലും തരത്തിലുള്ള പരിഹാസം നേരിട്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് താരം മറുപടി പറഞ്ഞത്. സിനിമയിൽ നിന്ന് തനിക് ഇത് വരെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ സീരിയലിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.
ഒരു സീരിയലിന്റെ ചർച്ചകൾ നടന്നുകൊണ്ടിരുന്ന സമയത്താണ് വളരെ പ്രശസ്തനായ ഒരു അഭിനേതാവിൽ നിന്ന് അത്തരത്തിൽ ഒരു മോശം അനുഭവം തനിക്ക് നേരിടേണ്ടി വന്നത്. എന്റെ ഭര്‍ത്താവിന്റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാൻ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. എന്തിനാണ് അങ്ങനെ ഒരു കാരണം എന്ന് ഞാൻ തിരിച്ചു ചോദിച്ചു. മഞ്ജുവിനെ പോലെ കറുത്ത് തടിച്ച ഒരാളെ എന്നെ പോലെ ഒരാൾ കല്യാണം കഴിക്കണം എങ്കിൽ അതിനു തക്കതായ ഒരു കാരണം വേണ്ടായോ എന്നാണു അയാൾ തിരിച്ചു ചോദിച്ചത്.
പ്രണയിച്ചാണ് വിവാഹം കഴിക്കുന്നതെങ്കിൽ പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ല എന്ന് പറയാം. അല്ല വീട്ടുകാർ ഉറപ്പിച്ചതാണെങ്കിൽ മഞ്ജുവിന്റെ അച്ഛൻ ഒരു പണക്കാരൻ ആണെന്നും കാണിക്കാം എന്നാണ് അയാൾ തിരിച്ച് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ എന്നെ പോലെ രൂപമുള്ള ഒരാൾക്ക് അയാളെ പോലെ ഒരാൾ ഒരിക്കലും മാച്ച് ആകില്ല എന്നാണ് അയാൾ പറയാതെ പറഞ്ഞത്. എന്റെ ഭർത്താവായി അഭിനയിക്കാൻ അയാൾക്ക് എന്ത് യോഗ്യത എന്ന് ഞാൻ പിന്നീടാണ് തിരിച്ചു ചിന്തിച്ചത്.
![Cyber Cell Takes Action on Manju Pathrose's Complaint on Cyber attack](https://i0.wp.com/cinemadaddy.com/wp-content/uploads/2019/07/Cyber-Cell-Takes-Action-on-Manju-Pathroses-Complaint-on-Cyber-attack.jpg?resize=788%2C443&ssl=1)
സിനിമയില്‍ ഞാന്‍ സീനിയര്‍ നടന്മാരായ സിദ്ധിഖ്, ബൈജു, ബാബുരാജ് എന്നിവരുടെ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്. അവരൊന്നും എന്നോട് ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല. കാരണം അവര്‍ക്ക് അഭിനയിക്കാനറിയാം. അവര്‍ അവര്‍ക്ക് ലഭിക്കുന്ന പെയറിന്റെ രൂപം നോക്കിയല്ല അഭിനയിക്കുന്നത്. അവര്‍ക്ക് ആ നടിയോട് ബഹുമാനമുണ്ട്. അവരുടെ കഴിവില്‍ വിശ്വാസവുമുണ്ട്.