മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജുപിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും തന്റെ വിശേഷങ്ങള്‍ പങ്കു വെച്ച് എത്താറുണ്ട് മഞ്ജു പിള്ള. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചില പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒരേ ശബ്ദത്തില്‍ പറയുന്നത് ‘മഞ്ജുവിന് ആകെ ഒരു മേക്കോവര്‍ ഫീല്‍’ആണല്ലോ എന്നാണ്.
View this post on Instagram
5 കിലോ ഉണ്ടായിരുന്ന താന്‍ 64 ലേക്ക് എത്തിയ സീക്രട്ടും മഞ്ജു പങ്കുവച്ചിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന ഡയറ്റിലൂടെയായിരുന്നു മഞ്ജു ശരീരഭാരം കുറച്ചത്. പ്രോട്ടീന്‍ ടൈപ്പ് ഡയറ്റായിരുന്നു താരം പിന്തുടര്ന്നത്. സോയ, കടല, പയര്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തി. വര്‍ക്ഔട്ട് ചെയ്യുന്ന കാര്യത്തില്‍ മടിയുള്ള കൂട്ടത്തിലായതിനാല്തന്നെ ഡയറ്റായിരുന്നു കൃത്യമായി പിന്തുടര്ന്നിരുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.
View this post on Instagram
മഞ്ജു പുതിയതായി അഭിനയിച്ച ചിത്രം ‘ഹോം’ ആണ്. ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. കുട്ടിയമ്മ ഒരു സിനിമാറ്റിക് കഥാപാത്രമല്ല. നമ്മുടെയൊക്കെ അമ്മമാരുടെ പലതരം ഛായകളുള്ള ‘റീലിലെ റിയല്‍’ ക്യാരക്ടറാണ്. ചിത്രത്തില്‍ മഞ്ജുപിള്ള കുട്ടിയമ്മയായി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നാണ് അഭിപ്രായപ്രകടനങ്ങള്‍.