ചേട്ടനൊപ്പം സൈക്കിളിൽ ചുറ്റിയടിച്ച് അവധി ആഘോഷിച്ച് മഞ്ജു വാര്യർ

‘ചൂളമടിച്ച് കറങ്ങിനടക്കും ചോലക്കുയിലിന് കല്യാണം’ എന്ന പാട്ട് സമ്മർ ഇൻ ബെത് ലഹേം സിനിമ കണ്ടവരാരും മറക്കില്ല. മഞ്ജു വാര്യർ നായികയായി എത്തിയ സിനിമയിലെ പാട്ട് അന്നു തന്നെ വളരെയേറെ ഹിറ്റ് ആയിരുന്നു. കസിൻസിനൊപ്പം കറങ്ങി നടക്കുന്ന ആമിയായിട്ട് ആയിരുന്നു സമ്മർ ഇൻ ബെത് ലഹേമിൽ മഞ്ജു വാര്യർ എത്തിയത്. ഇപ്പോൾ ഇതാ, ചേട്ടൻ മധൂ വാര്യർക്കും   മകൾ  ആവണിക്കുമൊപ്പം സൈക്കിളിൽ ചുറ്റിയടിക്കുകയാണ് മഞ്ജു വാര്യർ. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നീല ജീൻസും കറുത്ത ടീ ഷർട്ടും ധരിച്ചാണ് മഞ്ജു വാര്യർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്.

സിനിമാ തിരക്കുകളിൽ നിന്ന് മാറിനിന്ന് ആണ് ചേട്ടനൊപ്പം  മഞ്ജു അവധി ആഘോഷിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് വീഡിയോയിൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത്. മധു വാര്യർക്കും മകൾക്കും ഒപ്പമാണ് മഞ്ജു വാര്യർ അവധി ആഘോഷിക്കുന്നത്. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.

ഏതായാലും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു വാര്യർ ഒരു ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. പിന്നീട് നിരവധി സിനിമകളിൽ സജീവമായ മഞ്ജു വാര്യർ ഇപ്പോൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമയിലും മഞ്ജു അഭിനയിക്കുന്നുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago