മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷിച്ച് നടൻ ദിലീപും കുടുംബവും. അനിയത്തിക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം മീനാക്ഷി ദിലീപും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ കേക്കിനു മുന്നിൽ കുഞ്ഞു മഹാലക്ഷ്മിയെ എടുത്തുകൊണ്ട് നിൽക്കുന്നതിന്റെ ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് മീനാക്ഷി പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലാണ്.
ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ ആയിരുന്നു മഹാലക്ഷ്മിയെ എഴുത്തിന് ഇരുത്തിയത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്. ദിലീപ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയുടെ എഴുത്തിനുത്തൽ ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. ‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’ – മകളെ എഴുത്തിനിരുത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദിലീപ് കുറിച്ചത് ഇങ്ങനെ.
എഴുത്തിനിരുത്ത് കഴിഞ്ഞപ്പോൾ മഹാലക്ഷ്മി ആകെ മടുത്തിരുന്നു. ചേച്ചിയുടെ മീനാക്ഷിയുടെ തോളിൽ ചാരി കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെയും വൈറലായിട്ടുണ്ട്. കഴിഞ്ഞയിടെ കാവ്യയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ആശംസകൾ നേർന്ന് പങ്കുവെച്ച ചിത്രം വൈറലായിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…