സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ സിനിമയിലെ കിം കിം സോങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, ഗാനത്തിന് ചുവടു വെച്ച് മഞ്ജുവും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. മഞ്ജു തന്നെ പാടിയ ‘കിം കിം കിം’ ഗാനത്തിന്റെ ഡാന്‍സ് ചലഞ്ചുമായാണ് താരം എത്തിയിരിക്കുന്നത്. ആരാധകരോടും പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുമാണ് താരം ചലഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി കുട്ടികള്‍ ഗാനത്തിന് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ബി കെ ഹരിനാരായണന് എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന് ആണ്. സംസ്കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന് നേരത്തെ വ്യക്തമാക്കിയിരുന്നു. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയംനടി മഞ്ജു വാര്യര്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബലില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ മഞ്ജുവിന്റെ പുത്തന്‍ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
https://www.instagram.com/p/CIPdzUApaM6/?utm_source=ig_web_button_share_sheet