മോഹൻലാൽ – വി എ ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 14ന് തീയറ്ററുകളിൽ എത്തുന്ന ഒടിയന് ഇതിനകം ഫാൻസ് ഷോകളുടെ ഒരു റെക്കോർഡ് സൃഷ്ടിക്കപ്പെട്ടുക്കഴിഞ്ഞു എന്നുള്ളത് ഈ ചിത്രത്തിനായി പ്രേക്ഷകർ എത്രത്തോളമാണ് കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ്. വില്ലന് ശേഷം മോഹൻലാലിൻറെ ജോഡിയായി മഞ്ജു വാര്യർ വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. എല്ലാ പ്രേക്ഷകരേയും പോലെ തന്നെ താനും കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ എന്ന് മഞ്ജു വാര്യർ വെളിപ്പെടുത്തി. ലാലേട്ടൻ ഫാൻസിന്റെ ഗുരുവായൂർ, കുന്നംകുളം, ചാവക്കാട് യൂണിറ്റിന്റെ ഒടിയൻ ഫാൻസ് ഷോ ടിക്കറ്റ് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു നടി. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഒടിയൻ എന്നും മഞ്ജു പറഞ്ഞു.
@themanjuwarrier about #Odiyan #OdiyanRising pic.twitter.com/OcNaV92nFG
— Aj Media House (@Ajmediahouse) November 12, 2018