സിനിമയിൽ സജീവമായ അത്രയും തന്നെ സജീവമാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ആരാധകർക്കിടയിലും വമ്പൻ സ്വാധീനമാണ് താരത്തിനുള്ളത്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. പെരിന്തൽമണ്ണയിൽ മൈജിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുവാൻ സ്റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ഓരോ ഫോട്ടോസിനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കാറുള്ളത്.
കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. ടെക്നോ ഹൊറർ ചിത്രം ചതുർമുഖവും മികച്ച റിപ്പോർട്ട് നേടിയിരുന്നു. അതിന് മുൻപ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും മികച്ച വിജയം കുറിച്ചിരുന്നു. അതോടൊപ്പം തന്നെ മഞ്ജു വാര്യരുടെ പുതിയ മേക്കോവറുകൾക്കും നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്.
മരക്കാർ അറബിക്കടലിന്റെ സിംഹമാണ് അവസാനമായി തീയറ്ററുകളിൽ എത്തിയ മഞ്ജു വാര്യർ ചിത്രം. ജാക്ക് ആൻഡ് ജിൽ, കയറ്റം, സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളിരിക്കാപ്പട്ടണം, 9എംഎം, കാപ്പ, ആയിഷ എന്നിവയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ. കൂടാതെ അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി ഒരുങ്ങുകയാണ്.
മികച്ച നടിക്കുള്ള ദേശീയ അവാർഡിൽ പ്രത്യേക പരാമർശം, മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡുകൾ, ഏഷ്യാവിഷൻ, വനിത, ഏഷ്യാനെറ്റ്, നാഫാ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മഞ്ജു വാര്യർ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം ലൂസിഫറിന്റെയും ഭാഗമായിട്ടുണ്ട്. കൂടാതെ ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച അസുരനും നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യർ എന്ന പേര് തന്നെ ഇപ്പോൾ മോളിവുഡിൽ ഒരു ബ്രാൻഡായി തീർന്നിരിക്കുകയാണ്.