മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. ധനുഷിന്റെ നായിക ആയിട്ടാണ് മനു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ധനുഷ് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. ആടുകളം, വിസാരണൈ, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന അസുരനിലൂടെയാണ് മഞ്ജു വാര്യർ തമിഴിലേക്ക് എത്തുന്നത്. കലൈപുളി എസ് തനു നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും.
#asuran – update .. the evergreen Manju Warrier will be playing the female lead. Excited to share screen space and learn from this amazing talent.
— Dhanush (@dhanushkraja) 22 January 2019