കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങൾ കുറിച്ച് തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യർ. അവസാനമായി തീയറ്ററിൽ ഇറങ്ങിയ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം വിജയകരമായി പ്രദർശനം തുടരുകയാണ്. അതിന് മുൻപ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റും മികച്ച വിജയം കുറിച്ചിരുന്നു. അതോടൊപ്പം തന്നെ മഞ്ജു വാര്യരുടെ പുതിയ മേക്കോവറുകൾക്കും നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ഗൃഹലക്ഷ്മി മാഗസിന്റെ കവർ ഗേളായിട്ടുള്ള ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.