മലയാളികളുടെ ഇഷ്ട്ട നായകന്മാരിൽ ഒരാളാണ് മനോജ് കെ ജയൻ.തന്റേതായ അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും പ്രേഷകരുടെ മനസ്സിലും സ്ഥാനം നേടിയ നായകന്മാരിൽ ഒരാൾ. നായകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം പലപ്പോഴും താരം പ്രേഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. അന്നും ഇന്നും താരത്തിനോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ട്ടമാണ് ഉള്ളത്. താൻ ഒരു നടൻ മാത്രമല്ല, ഒരു നല്ല പാട്ടുകാരൻ കൂടിയാണെന്ന് പല തവണ താരം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.
തന്റെ പത്താം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിൽ ആണ് താരം ഇപ്പോൾ. ഈ അവസരത്തിൽ ഭാര്യ ആശയെ ചേർത്തുനിർത്തികൊണ്ടുള്ള ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മനോഹരമായ ഒരു അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്. ‘ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേര്‍ത്തു വച്ച, സര്‍വ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം… നന്ദി… ആഘോഷമില്ല…. പകരം പ്രാര്‍ത്ഥന മാത്രം love u asha..’ എന്നുമാണ് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
നിരവധി പേരാണ് ഇവർക്ക് ആശംസയുമായി എത്തിയത്. 2011 ൽ ആണ് മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതർ ആകുന്നത്. 2012 ൽ ഇരുവർക്കും ഒരു മകൻ പിറന്നു. താരത്തിന്റെ ആദ്യ വിവാഹത്തിൽ ഉള്ള മകളും താരത്തിനൊപ്പം ആണ് താമസിക്കുന്നത്. ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം.