Categories: Celebrities

എന്റെ ആശയെ എന്നോട് ചേര്‍ത്തു വച്ച ദൈവത്തിന് ഒരു കോടി പ്രണാമം, വിവാഹവാർഷികം ആഘോഷിച്ച് മനോജ് കെ ജയൻ!

മലയാളികളുടെ ഇഷ്ട്ട നായകന്മാരിൽ ഒരാളാണ് മനോജ് കെ ജയൻ.തന്റേതായ അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും പ്രേഷകരുടെ മനസ്സിലും സ്ഥാനം നേടിയ നായകന്മാരിൽ ഒരാൾ. നായകനായും വില്ലനായും ഹാസ്യതാരമായുമെല്ലാം പലപ്പോഴും താരം പ്രേഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. അന്നും ഇന്നും താരത്തിനോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ട്ടമാണ് ഉള്ളത്. താൻ ഒരു നടൻ മാത്രമല്ല, ഒരു നല്ല പാട്ടുകാരൻ കൂടിയാണെന്ന് പല തവണ താരം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

തന്റെ പത്താം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിൽ ആണ് താരം ഇപ്പോൾ. ഈ അവസരത്തിൽ ഭാര്യ ആശയെ ചേർത്തുനിർത്തികൊണ്ടുള്ള ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മനോഹരമായ ഒരു അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്. ‘ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേര്‍ത്തു വച്ച, സര്‍വ്വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം… നന്ദി… ആഘോഷമില്ല…. പകരം പ്രാര്‍ത്ഥന മാത്രം love u asha..’  എന്നുമാണ് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

നിരവധി പേരാണ് ഇവർക്ക് ആശംസയുമായി എത്തിയത്. 2011 ൽ ആണ് മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതർ ആകുന്നത്. 2012 ൽ ഇരുവർക്കും ഒരു മകൻ പിറന്നു. താരത്തിന്റെ ആദ്യ വിവാഹത്തിൽ ഉള്ള മകളും താരത്തിനൊപ്പം ആണ് താമസിക്കുന്നത്. ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago