ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് ആണ് നിർമ്മിച്ച് .ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വ്യാപകമായി നടക്കുന്നത്. ഇരുവരുടെയും അന്നും ഇന്നും ഉള്ള ലുക്ക് എന്ന പേരിൽ ആണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.
കാലം കൂടൂന്തോറും മമ്മൂട്ടിയുടെ പ്രായം കുറഞ്ഞുവരുകയാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റൊന്നുമില്ല.മനു അങ്കിൾ ചിത്രത്തിൽ മകളായും മകനായും അഭിനയിച്ചവര്‍ക്ക് ഇന്ന് കാഴ്ചയില്‍ മമ്മൂട്ടിയേക്കാള്‍ പ്രായം തോന്നിക്കും. ഇപ്പോള്‍ അതിന്റെ രസകരമായൊരു ഉദാഹാരണമായിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഒരു ചിത്രം. മനു അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ബാലതാരമായി അഭിനയിച്ച കലാകാരൻ ആണ് കുര്യച്ചന് ചാക്കോ. ഇതിനു പുറമെ ചിത്രത്തിന് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം ട്രോളുകള്‍ ശെരിയല്ലെന്നും ഇതൊക്കെ ബോഡിഷൈമിങ്ങിന് തുല്യമാണെന്നും വിമര്‍ശിക്കുന്നവരുമുണ്ട് .മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച് നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. ഈ ചിത്രത്തില്‍ അഭിനയിച്ച കുര്യച്ചന് ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടിട്ടാണ് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന് ചാക്കോ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായിരുന്നു.