മുമ്ബ് താരരാജാവ് വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിന് പഴി കേട്ട ആസിഫ് ഇത്തരം പ്രവണതകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും ഫോണ്‍ വിളികള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം പരാതികള്‍ വരുന്നുണ്ടെന്നും ഫോണില്‍ സംസാരിക്കുന്നതില്‍ താന്‍ പുറകിലാണെന്നും താരം പറഞ്ഞു.
സെലിബ്രിറ്റി ക്രിക്കറ്റില്‍ കളിക്കാമെന്ന് ഏറ്റിരുന്നെങ്കിലും ബാച്ചിലര്‍ പാര്‍ട്ടിയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് ഇടയ്ക്കുവെച്ച് നിര്‍ത്തി കളിയ്ക്കാന്‍ പോകാന്‍ പറ്റില്ലായിരുന്നു. ഇതുസംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങളുണ്ടായി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചു. പതിവ് പോലെ ഫോണ്‍ ഞാന്‍ ഹോട്ടലില്‍ വെച്ചിട്ടാണ് പോയത്.മോഹന്‍ലാല്‍ വിളിച്ചിട്ട് ആസിഫ് അലി ഫോണ്‍ എടുത്തില്ല എന്നുള്ളത് വലിയ വിവാദമായി.