Categories: Malayalam

മരയ്ക്കാർ:അറബിക്കടലിന്റെ സിംഹം ടീസർ ഉടൻ പുറത്ത് വിടാനൊരുങ്ങി അണിയറ പ്രവർത്തകർ

ചരിത്രത്തിലെ ഇതിഹാസനായകൻ കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന മോഹൻലാലിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’
എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഉടൻ പുറത്തുവിടുമെന്ന് റിപ്പോർട്ടുകൾ. നൂറു കോടിയിലധികം ബഡ്ജറ്റ് ഉള്ള ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത പടുകൂറ്റൻ സെറ്റിലാണ് ഒരുക്കിയത്.മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45 ആമത്തെ ചിത്രം കൂടിയാണിത്.2019-ൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഏകദേശം ഒരു വർഷത്തോളം നീണ്ട പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് ടീസർ ആരാധകർക്കായി അണിയറയിൽ ഒരുക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് കുഞ്ഞാലി മരക്കാർ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായികയായെത്തുന്നത്.മോഹന്‍ലാലിന്റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ പ്രണവിന്റെ നായികയായി പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശനും എത്തുന്നു.തമിഴിലെ ആക്ഷൻ കിംഗ് അർജ്ജുൻ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago