ചരിത്രത്തിലെ ഇതിഹാസനായകൻ കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന മോഹൻലാലിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’
എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഉടൻ പുറത്തുവിടുമെന്ന് റിപ്പോർട്ടുകൾ. നൂറു കോടിയിലധികം ബഡ്ജറ്റ് ഉള്ള ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത പടുകൂറ്റൻ സെറ്റിലാണ് ഒരുക്കിയത്.മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 45 ആമത്തെ ചിത്രം കൂടിയാണിത്.2019-ൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഏകദേശം ഒരു വർഷത്തോളം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് ടീസർ ആരാധകർക്കായി അണിയറയിൽ ഒരുക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് കുഞ്ഞാലി മരക്കാർ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായികയായെത്തുന്നത്.മോഹന്‍ലാലിന്റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ പ്രണവിന്റെ നായികയായി പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശനും എത്തുന്നു.തമിഴിലെ ആക്ഷൻ കിംഗ് അർജ്ജുൻ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.സംവിധായകന് ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്ജുന് സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.