പ്രിയദര്ശന് ഒരുക്കുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചിത്രത്തിലെ കണ്ണില്‍ എന്റെ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്, ശ്വേത മോഹന്‍, സിയ ഉള് ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന് ആണ് വരികള്‍. ഗാനത്തില്‍ സൂഫി വരികള്‍ കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഷാഫി കൊല്ലം ആണ് സൂഫി വരികള്‍ രചിച്ചിരിക്കുന്നത്.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 2019-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹമായിരുന്നു. മധു, സുനില്‍ ഷെട്ടി, അര്ജുന് സര്‍ജ, ഫാസില്‍ സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, മാമുക്കോയ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സുഹാസിനി മണിരത്നംം എന്നിങ്ങനെ വലിയ താരനിര തന്നെ വേഷമിടുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ദേശീയ പുരസ്കാരത്തിന് ചിത്രം അര്‍ഹമായത്.