രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് പേട്ട. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.
ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും മേഘ ആകാശുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന് ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.
സണ്‍ പിക്ചേഴ്സ് ഫിലിംസിന്റെ ബാനറില്‍ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ മരണമാസ് എന്ന ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം