ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. സൂരജ് തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മിയയാണ് നായിക. പ്രണയത്തിന്റെ സൗന്ദര്യവുമായെത്തിയ ചിത്രത്തിലെ നീല നീല മിഴികളോ എന്ന ആദ്യഗാനം സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. മറയത്തൊളി കണ്ണാൽ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. അനൂപ് മേനോന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജയസൂര്യ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ചിത്രം ജൂൺ 27ന് തീയറ്ററുകളിൽ എത്തും.