Categories: MalayalamNews

“ഒരു നടൻ എന്ന നിലയിൽ എന്റെ ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള വേർഷനാണ് മാർക്കോ ജൂനിയർ” ഉണ്ണി മുകുന്ദൻ

നായകനായും സഹനടനായും വില്ലനായും മലയാളസിനിമയിൽ തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയിരിക്കുന്ന ഉണ്ണി മുകുന്ദൻ മലയാള സിനിമയിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള ഒരു വില്ലൻ വേഷവുമായി എത്തുകയാണ്. നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിലാണ് ഉണ്ണി മുകുന്ദൻ മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രവുമായി എത്തുന്നത്. മമ്മൂട്ടിയുടെ വില്ലനായി മാസ്റ്റർപീസിൽ എത്തിയ ഉണ്ണി മുകുന്ദന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മിഖായേൽ നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. തന്റെ റോളിനെ കുറിച്ച് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

“ഞാൻ ആദ്യമായിട്ടല്ല വില്ലനാകുന്നത്. ബാങ്കോക് സമ്മർ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളിൽ ഞാൻ വില്ലനായിരുന്നു. കൂടാതെ വില്ലൻ പരിവേഷമുള്ള ഒരു റോളാണ് തരംഗത്തിലും ചെയ്‌തത്‌. എങ്കിലും മാർക്കോ ജൂനിയർ ഒരു തികഞ്ഞൊരു വില്ലനാണ്. കൂടാതെ ഒരു നടൻ എന്ന നിലയിൽ എന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള കഥാപാത്രം കൂടിയാണിത്.”

“നിങ്ങളുടെ സുഹൃത്ത് ആക്കുവാൻ തീരെ ഇഷ്ടപ്പെടില്ലാത്ത ഒരു വ്യക്തിയാണ് മാർക്കോ ജൂനിയർ. അതിൽ കൂടുതലൊന്നും പറയാൻ പറ്റില്ല. മാർക്കോ എങ്ങനെ ആയിരിക്കണം, എന്ത് വസ്‌ത്രം ധരിക്കണം എന്നുള്ളതിനെ കുറിച്ചെല്ലാം വളരെ കൃത്യമായി തീരുമാനം എടുത്തിരുന്നു.” ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

23 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago