ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് താക്കോൽ.ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വളരെ വ്യത്യസ്തത പുലർത്തുന്ന സെമിനാരി കഥയാണ് താക്കോൽ എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ട്രെയ്ലർ യൂട്യൂബിൽ മൂന്നാം സ്ഥാനത്ത് ട്രെൻഡിങ് ആണ്.ഇപ്പോൾ ചിത്രത്തിലെ മരീബായിലെ ജലം എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.എം ജയചന്ദ്രൻ ആണ് സംഗീതം.
ഷാജി കൈലാസ് നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കിരൺ പ്രഭാകർ ആണ്. മുരളി ഗോപിയും ഇന്ദ്രജിത്തും ക്രിസ്ത്യൻ പുരോഹിതരായാവും എത്തുക. ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിൻ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നുണ്ട്.
റസൂൽ പൂക്കുട്ടി ആണ് സൗണ്ട് ഡിസൈൻ. ക്യാമറ: ആൽബി, എഡിറ്റർ: സത്യൻ ശ്രീകാന്ത്, റഫീഖ് അഹമ്മദ്, പ്രഭ വർമ്മ, സതീഷ് ഇടമണ്ണേൽ തുടങ്ങിയവരുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നതു എം. ജയചന്ദ്രൻ.