ബോക്സ് ഓഫീസിൽ കിംഗ് താൻ തന്നെയാണെന്ന് ദളപതി വിജയ് മാസ്റ്ററിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇന്നലെ പൊങ്കൽ റിലീസായി എത്തിയ ചിത്രം തമിഴ്നാട്ടിലും മറ്റിടങ്ങളിലും വമ്പൻ തുടക്കമാണ് കുറിച്ചത്. കോവിഡിന് ശേഷം റിലീസാകുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമായ മാസ്റ്റർ അൻപത് ശതമാനം സീറ്റുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂവെങ്കിലും തമിഴ്നാട്ടിൽ ഗംഭീര ഓപ്പണിംഗാണ് നേടിയത്.
കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തമിഴ്നാട്ടിൽ നിന്നും 26 കോടി നേടിയെന്നാണ് ട്രേഡ് റിപ്പോർട്ട്. ബിഗിലിന്റെ 25.6 കോടി എന്ന കളക്ഷനാണ് ചിത്രം തകർത്തിരിക്കുന്നത്. 31.5 കോടിയുമായി വിജയ് നായകനായ സർക്കാരാണ് തമിഴ്നാട്ടിൽ ആദ്യദിന കളക്ഷനിൽ ഒന്നാമത് നിൽക്കുന്നത്. മെർസൽ [24.5 കോടി], കബാലി [21.5 കോടി]. 2.0 [18 കോടി] എന്നീ ചിത്രങ്ങളാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്.
#Master takes massive day 1 (Jan 13) in #TamilNadu . As per trade reports it has grossed approximately ₹26 Cr! pic.twitter.com/WkuEUIRMTG
— Sreedhar Pillai (@sri50) January 14, 2021