പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് തീയതി പുറത്തുവിട്ട് ചിത്രത്തിന്റെ നിർമാതാക്കൾ. പൊങ്കൽ റിലീസായി ജനുവരി 13 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ജനുവരി 14നാണ് ഹിന്ദി വേർഷൻ തീയറ്ററുകളിലെത്തുക. കോവിഡ് 19 നിയന്ത്രണങ്ങളോട് കൂടി അൻപത് ശതമാനം ഒക്ക്യൂപൻസിയിലാണ് തീയറ്ററുകൾ പ്രവർത്തിപ്പിക്കുവാനാകുക. കേരളത്തിൽ മാജിക് ഫ്രെയിംസും ഫോർച്യൂൺ സിനിമാസും ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കേരളത്തിലെ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല.
Aana aavanna apna time na
Vanganna vanakkamnaIni #VaathiRaid na! 🔥#Vaathicoming to theatres near you on January 13. #Master #மாஸ்டர்#మాస్టర్#VijayTheMaster #MasterPongal #MasterOnJan13th pic.twitter.com/RfBqIhT95U
— XB Film Creators (@XBFilmCreators) December 29, 2020
കൈതിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർഹിറ്റായി കഴിഞ്ഞു. കണ്ടു ശീലിച്ച വിജയ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമായിരിക്കും മാസ്റ്റർ എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വിജയ്, വിജയ് സേതുപതി എന്നിവരെ കൂടാതെ മാളവിക മോഹനൻ, ആൻഡ്രിയ ജെറെമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.