പൊങ്കൽ റിലീസായി വിജയ് ചിത്രം മാസ്റ്റർ തീയറ്ററുകൾ കീഴടക്കവേ ഈ പൊങ്കൽ നടി മാളവിക മോഹനനും ഏറെ പ്രിയപ്പെട്ടതാണ്. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. രജനികാന്ത് ചിത്രം പേട്ടയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മാളവിക ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയതാരമായി മാറിക്കഴിഞ്ഞു. കാർത്തിക് നരേന്റെ സിനിമയാണ് മാളവികയുടെ പുതിയ പ്രൊജക്റ്റ്. നടി പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൗര്യയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ പൊങ്കലിന് ത്യവത്തോടെ നന്ദിയുള്ളവളായിരിക്കുവാൻ നിരവധി കാരണങ്ങൾ ഉണ്ടെന്നാണ് താരം കുറിച്ചത്.