Categories: NewsTamil

മാസ്റ്ററിന്റെ കേരള റിലീസ് അനിശ്ചതത്വത്തിൽ..! പ്രത്യേക പാക്കേജ് നടപ്പാക്കാതെ തീയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

സിനിമ മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ കേരളത്തിൽ തീയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ. കോവിഡ് കാലത്തിന് മുൻപുതന്നെ ഉയർത്തിയ പ്രശ്നങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബർ തിയറ്റർ തുറക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റിൽ ഏർപ്പെടുത്തിയ വിനോദനികുതി പിൻവലിക്കണമെന്ന ആ പഴയ ആവശ്യത്തിന് പുറമെ തിയറ്ററുകൾ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവ് വേണമെന്നും ചേംബർ ആവർത്തിച്ചു. അമ്പതു ശതമാനം സീറ്റിൽ മാത്രം പ്രവേശനം നടത്തി സിനിമ പ്രദർശിപ്പിക്കാനാകില്ല. തിയറ്ററുകൾ തുറക്കാത്തത് സർക്കാരിനെതിരായ പ്രതിഷേധമല്ലെന്നും ചേംബർ വ്യക്തമാക്കി. തിയറ്ററുകളുമായുള്ള നിർമാതാക്കളുടെയും വിതരണക്കാരുടെയും കുടിശിക തർക്കം സിനിമ നൽകുന്നതിൽ തടസമായിട്ടില്ലെന്നും ചേംബർ നിലപാടെടുത്തു. കൊച്ചിയിൽ ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനായി ചെയർമാൻ ദിലീപ് പങ്കെടുത്തു.

അതേ സമയം തീയറ്ററുകൾക്ക് പുത്തനുണർവ് നൽകുമെന്ന് കരുതുന്ന വിജയ് ചിത്രം മാസ്റ്റർ ജനുവരി 13ന് റിലീസിനൊരുങ്ങവേ കേരളത്തിലെ തീയറ്ററുകൾ തുറക്കില്ല എന്ന തീരുമാനം സിനിമ വ്യവസായത്തേയും ആരാധകരേയുംബാധിക്കുമെന്നുറപ്പാണ്. തീയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെത്തുവാൻ മാസ്റ്റർ ഒരു കാരണമാകും എന്ന് വിശ്വസിക്കുന്നവരാണ് ഏവരും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago