മാസ്റ്റർ ചിത്രത്തിൽ പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച് കളഞ്ഞ കഥാപാത്രമാണ് കുട്ടി ഭവാനി, ആദ്യ പതിനഞ്ച് മിനുറ്റിൽ ആണ് ഈ കുട്ടി ഭവാനിയെ കാണിക്കുന്നത്, ഭവാനി എന്ന വില്ലനിലേക്കുള്ള മാറ്റം തുടങ്ങുന്നത് ഇവിടെ നിന്നുമാണ്. കുട്ടി ഭവാനി വളർന്നു ആ കഥാപാത്രമായി വിജയ് സേതുപതി എത്തുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ആരാധകർ. ഭവാനി എന്ന കഥാപാത്രം ഇത്രയേറെ വിജയിച്ച് നിൽക്കുമ്പോൾ ആ കഥാപാത്രത്തിന്റെ കുട്ടികാലം അഭിനയിച്ച മഹേന്ദ്രനും ആ വിജയം അവകാശപ്പെട്ടത് തന്നെയാണ്.
പതിനഞ്ച് വർഷമായി സിനിമ മേഖലയിൽ നിൽക്കുന്ന താരമാണ് മഹേന്ദ്രൻ, മൂന്നുവയസ്സുള്ളപ്പോഴാണ് മഹേന്ദ്രൻ തന്റെ അഭിനയം തുടങ്ങുന്നത്. ബാലതാരമായി ആറുഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ മഹേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. 1994 ൽ റിലീസ് ചെയ്ത നാട്ടായ്മയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2013ൽ റിലീസ് ചെയ്ത വിഴ എന്ന ചിത്രത്തിൽ കൂടി നായകനായി എത്തിയെങ്കിലും താരത്തിന്റെ ശ്രദ്ധിക്കപ്പെട്ടില്ല. നമ്മ ഊരുക്ക് എന്ന ചിത്രത്തിലാണ് മാസ്റ്ററിനു മുൻപ് താരം അഭിനയിച്ചത്.
@Actor_Mahendran vera Maari vera maari your time starts na kalakunga 😊👍 pic.twitter.com/5Q4y3eItoF
— ajay raj (@ajayraj2712) January 12, 2021
ചിത്രത്തിൽ അഭിനയിച്ചതിനെകുറിച്ച് താരം പറയുന്നത് ഇങ്ങനെ, എന്റെ അഭിനയം കണ്ട ശേഷം വിജയ് അണ്ണൻ ലോകേഷിനോട് നന്നയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു, ആ കഥാപാത്രത്തിന് പറ്റിയ താരം മഹേന്ദ്രൻ ആണെന്ന് താരം പറഞ്ഞിരുന്നു, വളരെ സന്തോഷം ആണ് അതിൽ, ഞാൻ താടി ഇല്ലാതെ അഭിനയിച്ചിട്ടില്ല, താടി ഇല്ലാതെ വന്നാൽ നിങ്ങൾക്കും എന്നെ മനസിലാകില്ല.
ഇപ്പോൾ എല്ലാവരും കുട്ടി ഭവാനി എന്ന് വിളിക്കുന്നു, വെറും ഒരു കഥാപാത്രം അല്ല ഇത്, വിജയ് സേതുപതി എന്ന കരുത്തുറ്റ താരത്തിന്റെ കഥാപാത്രം ആണിത്, ആ കഥാപാത്രത്തെ ഉയർത്തണമെങ്കിൽ നമ്മളുടേതായി എന്തെങ്കിലും ചെയ്യണം എന്നെനിക്ക് തോന്നി. ആ നിർബന്ധം എനിക്ക് ഉണ്ടായിരുന്നു, എല്ലാ ക്രഡിറ്റും ലോകേഷിനാണ് എന്ന് താരം പറയുന്നു.